ചേര്‍ത്തല: പ്രകൃതി ക്ഷോഭവും പോളപ്പായലും മൂലം തൊഴിലും തൊഴില്‍ ഉപകരണങ്ങളും നഷ്ടപ്പെട്ട കടലോര, കായലോര മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ധീവര മഹാസഭ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധീവര മഹിള, യുവജന കണ്വന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.അശോകന് അധ്യക്ഷത വഹിച്ചു. ചന്തിരൂര്‍ ദിവാകരന് മുഖ്യപ്രഭാഷണം നടത്തി. എ.ദാമോദരന്‍, ഭൈമി വിജയന്, തങ്കമണി സോമന്, വി.കെ.അനില്‍ കുമാര്‍, വി.എം.ശ്രീനിവാസന്, കെ.എന്‍.സരസന്, വി.കെ.ശിവദാസന്‍, ടി.കെ.കാര്ത്തികേയന് എന്നിവര്‍ പ്രസംഗിച്ചു. മഹിളാസഭ ഭാരവാഹികളായി മിനി രാജേന്ദ്രന് (പ്രസിഡന്റ്), ബിന്ദു രജീന്ദ്രന്‍ (സെക്രട്ടറി), യുവജനസഭ ഭാരവാഹികളായി സുമേഷ് കരിയില്‍ (പ്രസിഡന്റ്), പി.മനോജ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: