തീര നൈപുണ്യ പദ്ധതി: സൗജന്യ അഭിരുചി വികസന പരിശീലനം

Sunday 10 July 2016 6:00 pm IST

കണ്ണൂര്‍: സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍വിമന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി തീരനൈപുണ്യ എന്ന പദ്ധതിയിലൂടെ 60 ദിവസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ പ്ലസ് ടു പാസ്സായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അവരുടെ അഭിരുചി മെച്ചപ്പെടുത്തുന്നതിനും വ്യക്തിത്വ വികസനത്തിനും തൊഴില്‍ ലഭ്യതക്കുമാണ് പരിശീലനം നല്‍കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 2500 രൂപ സ്റ്റൈപ്പെന്റും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷാഫോറം കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനിലും മത്സ്യഭവന്‍ ഓഫീസിലും ലഭ്യമാണ്. 23 ന് വൈകുന്നേരം 5 മണി വരെ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2732487.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.