ഗിലാനിക്കെതിരായ കേസ് 28ലേക്ക് മാറ്റി

Wednesday 22 February 2012 3:19 pm IST

ഇസ്ലാമാബാദ്‌: പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിക്കെതിരായ കോടതിയലക്ഷ്യ കേസ്‌ പരിഗണിക്കുന്നത്‌ പാക്കിസ്ഥാന്‍ സുപ്രീംകോടതി ഈ മാസം 28ലേക്ക്‌ മാറ്റി. ഇന്ന്‌ കേസ്‌ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ കൂടിയായ അറ്റോര്‍ണി ജനറല്‍ അന്‍വര്‍ ഉല്‍ ഹഖ്‌ ഹാജരാക്കിയ തെളിവുകള്‍ കോടതി രേഖപ്പെടുത്തി. അഴിമതിക്കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ്‌ പ്രകാരമുള്ള ഉത്തരവുകളുടെ പകര്‍പ്പുകളും ഹഖ്‌ കോടതിയില്‍ സമര്‍പ്പിച്ചു. പ്രസിഡന്റ്‌ അസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതി കേസുകളുടെ വിവരം സ്വിറ്റ്‌സര്‍ലണ്ട്‌ അധികൃതരില്‍ നിന്ന്‌ തേടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കേസെടുത്തത്‌. ഇതിനെ ചോദ്യം ചെയ്‌ത്‌ ഗിലാനി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.