വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി

Sunday 10 July 2016 9:18 pm IST

പുല്‍പ്പള്ളി: ജില്ലാ കുടുംബശ്രീ മിഷന്റെയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറികൃഷി പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം എം.ടി. കരുണാകരന്‍ നിര്‍വഹിച്ചു. വാര്‍ഡിലെ 25 ഓളം കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ എല്ലാ വീടുകളിലും കീടനാശിനി രഹിത പച്ചക്കറികള്‍ വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ ഓരോ യൂണിറ്റിന്റെയും നേതൃത്വത്തില്‍ മൂന്ന് സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. പയര്‍, പാവക്ക, കാബേജ്, ബീറ്റ്‌റൂട്ട്, പടവലം, വഴുതന, വെണ്ട, തക്കാളി, കക്കരി തുടങ്ങിയ പച്ചക്കറികളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും നടുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് കവറുകളില്‍ ചെടി നടുന്നതിനുള്ള സംവിധാനങ്ങളൊരുക്കാനുള്ള തയാറെടുപ്പിലാണ് കുടുംബശ്രീ അംഗങ്ങള്‍. വാര്‍ഡിലെ എല്ലാ വീടുകളിലും ഇന്നും നാളെയുമായി പച്ചക്കറിതൈ നടല്‍ പൂര്‍ത്തിയാക്കി ഓണത്തിന് ജൈവ പച്ചക്കറി വിളവെടുപ്പിനുള്ള ഒരുക്കമാണ് കുടുംബശ്രീ അംഗങ്ങള്‍. ഇവര്‍ക്ക് പിന്തുണയുമായി കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും കൂടെയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.