കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവും വിദേശമദ്യവുമായി 11 പേര് അറസ്റ്റിലായി. എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനയില്‍ പുതുപ്പള്ളി , കുറവിലങ്ങാട് , കടുത്തുരുത്തി, കോട്ടയം, ചങ്ങനാശ്ശേരി, എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്യതത്. പോതുസ്ഥലത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിന് 20 പേര്‍ക്കെതിരെ സി ഒ റ്റി പി എ നിയമ പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്ത് 4000 രുപ ഈടാക്കുകയും ചെയ്തതായി കോട്ടയം അസി.എക്സൈസ് കമ്മീഷണര്‍ ഏ ആര് സുല്‍ഫീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: