സെമിനാര്‍

Sunday 10 July 2016 10:10 pm IST

കോട്ടയം: ക്രൈസ്തവ സഭാചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ? എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ 11ന് കോട്ടയം ഐഎംഎ ഹാളില്‍ നടക്കുമെന്ന് ജെസിസി പ്രസിഡന്റ് ജോസഫ് വെളില്‍ അറിയിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാര്‍ 2.30ന് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ സെക്രട്ടറി എന്‍. ഹരി, മുന്‍ എംഎല്‍എ വി.എന്‍. വാസവന്‍, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, തുടങ്ങിയവര്‍ പങ്കെടുക്കും. ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ആര്‍. ജോസഫ്, കെസിആര്‍എം ജനറല്‍ സെക്രട്ടറി കെ.കെ. ജോസ്, ക്‌നാനായ കത്തോലിക്ക നവീകരണ സമിതി സെക്രട്ടറി ലൂക്കോസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.