മട്ടാഞ്ചേരി: സ്കൂള്‍ തെരഞ്ഞെടുപ്പില്‍ ഇനിമുതല്‍ ചിഹ്നങ്ങളും. സംസ്ഥാനത്ത് ആദ്യമായാണ് സ്കൂള്‍ തെരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മേശ, കസേര, ബാഗ്, കുട, പുസ്തകം ബ്ലാക്ക് ബോര്‍ഡ് എന്നിവയാണ് ചിഹ്നങ്ങള്‍. മത്സരാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്കായുള്ള ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കാം. മുന്‍ കാലങ്ങളില്‍ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തി പേര് രേഖപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്.
ഹൈസ്കൂള്‍ തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇനി എല്‍പി, യുപി തലങ്ങളിലുമായി നടക്കും. ഒരു ക്ലാസ്സില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഓരോ ക്ലാസ്സുകളില്‍ നിന്ന് വിജയിച്ചെത്തുന്ന അംഗങ്ങള്‍ സ്കൂളിലെ പ്രധാനമന്ത്രി സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കും.
15നാണ് സ്കൂള്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 11ന് നാമനിര്‍ദ്ദേശ പത്രിക സ്വീകരണം. നാളെ സൂക്ഷ്മ പരിശോധനയും വൈകീട്ട് പിന്‍വലിക്കലും. 14 വരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താം സ്കൂള്‍ കോമ്പൗണ്ടിന് ഉള്ളില്‍ മാത്രമേ പ്രചരണം അനുവദിക്കുകയുള്ളൂ. പ്രസംഗമാണ് പ്രധാന പ്രചരണ മാര്‍ഗ്ഗം.
15ന് തെരഞ്ഞെടുപ്പ് നടക്കും. വൈകീട്ട് ഫലപ്രഖ്യാപനവും നടക്കും സ്കൂള്‍ അദ്ധ്യാപകരാണ് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍. 18ന് തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെകുറിച്ച് വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണമാണ് ലക്ഷ്യമാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: