ഐഎസില്‍ ചേക്കേറിയവര്‍ ഭൂരിഭാഗവും ചെങ്കോട്ടകളില്‍ നിന്ന്: ശശികല ടീച്ചര്‍

Monday 11 July 2016 2:51 pm IST

മലപ്പുറം: ഐഎസില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ നിന്നാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചര്‍. മഹിളാഐക്യവേദി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കപടമതേതരവാദികളായ കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തില്‍ ഭീകരസംഘടനകള്‍ക്ക് വളരാന്‍ എല്ലാ പിന്തുണയും നല്‍കുന്നത്. ജനങ്ങളെ തമ്മില്‍ തല്ലിച്ച് കമ്മ്യൂണിസ്റ്റുകാര്‍ ലാഭം കൊയ്തപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് സമാധാനാന്തരീക്ഷമാണ്. ലൗ ജിഹാദിനെതിരെ പ്രതികരിച്ച ഹിന്ദുഐക്യവേദിയെ ഇവരെല്ലാം ചേര്‍ന്ന് വര്‍ഗീയവാദികളെന്ന് മുദ്രകുത്തി. എന്നാല്‍ ഇന്ന് ഐക്യവേദിയുടെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് വലിയ വിഭാഗം ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രണയമല്ല ലക്ഷ്യം, മറിച്ച് കൃത്യമായ അജണ്ടയോടെയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മതപരിവര്‍ത്തനം തൊഴിലാക്കി മാറ്റിയവര്‍ അത് ഇന്നും തുടരുകയാണ്. പ്രണയത്തിന് നടുവില്‍ മതം കടന്നുവരേണ്ട ആവശ്യകതയെന്തെന്ന് ചിന്തിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം. ഈശ്വരചിന്തയില്ലാതെ, മതേതരത്വം പറഞ്ഞ് നടക്കുന്ന കുടുംബത്തിലെ കുട്ടികളാണ് ഇത്തരം ചതിക്കുഴികളില്‍ വീഴുന്നവരില്‍ ഏറെയും. പണത്തിന്റെ പുറകെയുള്ള ഓട്ടത്തിനിടെ രക്ഷിതാക്കള്‍ക്ക് മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ല, ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മഹിളാ ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് രാധാമണി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി. മുരളിധരന്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി സൗദാമിനി, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി. രാമന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.