കൊച്ചി: കേരളത്തിലെ ബാലസമൂഹം നേരിടുന്ന ശാരീരികവും മാനസികവും സാംസ്കാരികവുമായ പീഡനങ്ങള്‍ ചെറുക്കാന്‍ സമൂഹം തയ്യാറാവണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ബാലപീഡനങ്ങള്‍ വേദനിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. രാഷ്ട്രീയ വ്യക്തി വൈരാഗ്യങ്ങളും മദ്യവും മയക്കുമരുന്നുമെല്ലാം ഇതിന് കാരണങ്ങളാണ്.
ബാലവേലയും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും കുട്ടികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. ഇത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സാമൂഹ്യനീതി വകുപ്പ്, ബാലാവകാശ കമ്മീഷന്, ശിശുക്ഷേമ സമിതി തുടങ്ങിയ വകുപ്പുകള്‍ ശക്തമായി ഇടപെടണമെന്നും ബാലപീഡനം സമൂഹം ചെറുത്തു തോല്‍പ്പിക്കണമെന്നും ഇന്നലെ സമാപിച്ച സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: