ലൗ ജിഹാദ്: ഈ വര്‍ഷം 433 സംഭവങ്ങള്‍

Sunday 10 July 2016 11:28 pm IST

കൊച്ചി: കേരളത്തില്‍ പ്രണയ ഭീകരതക്കിരയാകുന്ന ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ലൗ ജിഹാദിനെതിരെ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഹെല്‍പ്പ് ലൈനില്‍ ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 433 സംഭവങ്ങള്‍. ഇരയായ പെണ്‍കുട്ടി ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി. ലൗ ജിഹാദിനിരയായ പെണ്‍കുട്ടികളെ ഐഎസ്സില്‍ എത്തിച്ചുവെന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ പ്രണയ ഭീകരത വര്‍ദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. എല്ലാ ജില്ലകളിലും വ്യാപകമായി പ്രണയ മതംമാറ്റം നടക്കുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 59 പെണ്‍കുട്ടികളെയാണ് ഇവിടെ ജിഹാദികള്‍ വലയിലാക്കിയത്. നിലമ്പൂരില്‍ മാത്രം 16 സംഭവങ്ങള്‍ നടന്നു. മതം മാറ്റുന്ന പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതിനും ലൈംഗീകമായി ഉപയോഗിക്കുന്നതിനും ഇവിടെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നൂറിലേറെ വീടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 57 സംഭവങ്ങള്‍ അരങ്ങേറിയ കോഴിക്കോടാണ് രണ്ടാമത്. പാലക്കാട് (45), കണ്ണൂര്‍ (43), തിരുവനന്തപുരം (42), എറണാകുളം (38), കാസര്‍കോട് (32), കോട്ടയം (24), തൃശൂര്‍ (23), ആലപ്പുഴ (18), ഇടുക്കി (16), കൊല്ലം (14), പത്തനംതിട്ട (12), വയനാട് (10) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. പുറത്തറിയാത്ത സംഭവങ്ങള്‍ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവരങ്ങളും ലഭ്യമല്ല. ഐഎസ്സില്‍ ചേര്‍ന്ന രണ്ട് സ്ത്രീകള്‍ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള ലൗ ജിഹാദിന്റെ ഇരകളാണ്. വിവാഹ ശേഷം മംമാറ്റത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കാട്ടാക്കടയിലെ സൂര്യ ആത്മഹത്യ ചെയ്തത്. ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ യുവതിയെ അല്‍ഖ്വയ്ദ ബന്ധമുള്ള നൗഫല്‍ വലയില്‍പ്പെടുത്തിയിരുന്നു. യമനില്‍ സ്ഥിരതാമസക്കാരനായ നൗഫലിന് അവിടെ ഭാര്യയും മക്കളുമുണ്ട്. വീട്ടമ്മമാരെയും ജിഹാദികള്‍ ഇരകളാക്കുന്നുണ്ട്. പെണ്‍കുട്ടികളെ ഉപയോഗിച്ച് കോളേജുകള്‍ കേന്ദ്രീകരിച്ചും പ്രണയഭീകരത നടക്കുന്നു. കോളേജുകളില്‍ ഇരകളെ വീഴ്ത്താന്‍ പെണ്‍കുട്ടികളുടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ലൗ ജിഹാദ് ശക്തമാക്കുന്നുണ്ട്. ഹിന്ദു പേരുകളില്‍ വ്യാജ അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ ഇരകളെ വീഴ്ത്തുന്നത്. 'അനു ഒറ്റപ്പാലം' എന്ന വ്യാജ പ്രൊഫൈലിലൂടെ അന്‍സാര്‍ എന്ന ജിഹാദി നിരവധി പെണ്‍കുട്ടികളെ വലയില്‍പ്പെടുത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇരയായ സ്ത്രീ തന്റെ ദുരനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ വീഡിയോ ഇടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കാമ്പസ്സുകള്‍, റീച്ചാര്‍ജ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും നമ്പര്‍ ശേഖരിച്ച് വാട്‌സ് ആപ് ഗ്രൂപ്പ് ആരംഭിച്ചും പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.