പുലമാന്തോള്‍ ബസ് സ്റ്റാന്‍ഡ് റോഡ് തകര്‍ന്ന നിലയില്‍

Monday 11 July 2016 10:20 am IST

പുലാമന്തോള്‍: ബസുകള്‍ കയ്യൊഴിഞ്ഞ പുലാമന്തോള്‍ ബസ്സ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ ഇറക്കാനും കയറ്റാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. പുലാമന്തോള്‍-പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്ന ബസ്സ് സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തില്‍ റോഡ് പൊട്ടിപൊളിഞ്ഞ് താഴ്ന്നതിനാലാണ്. ചെറിയ വാഹനങ്ങള്‍ ഇവിടേക്ക് ഇറക്കാന്‍ സാധിക്കുന്നില്ല. മെയിന്‍ റോഡിന്റെ തറനിരപ്പില്‍ നിന്നും താഴ്ച്ചയിലായാണ് സ്റ്റാന്‍ഡ് സ്ഥിതിചെയ്യുന്നത്. ഈ കാരണത്താല്‍ സ്റ്റാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളും പുലാമന്തോള്‍ പഞ്ചായത്ത് ആയുര്‍വേദിക് ഡിസ്‌പെന്‍സറി സബ് സെന്ററിലേക്കുള്ള രോഗികളുമായെത്തുന്ന ചെറിയ വാഹനങ്ങളുമാണ് ബുദ്ധിമുട്ടിലാകുന്നത്. പെരിന്തല്‍മണ്ണ റോഡിലേക്ക് കയറുന്ന ഭാഗം സ്ലോപ്പ് ചെയ്തു വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനുതകുന്ന രൂപത്തിലാക്കണമെന്ന് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.