ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ പരിപാടിയായ മന് കി ബാത്തിന് വ്യാപക പ്രതികരണം ലഭിക്കുന്നതിന് സര്‍ക്കാരിന്റെ പുതിയ സംവിധാനം.
മന് കി ബാത്തിന് ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍, വെബ് സൈറ്റ് എന്നിവ ഉണ്ടായിരുന്നെങ്കിലും പൊതുയിടങ്ങളിലെ ഫോണ്‍ ബൂത്തുകളിലേയ്ക്കും ഇതിന് വേണ്ട സംവിധാനം സര്‍ക്കാര്‍ ഒരുക്കി വരികയാണ്. ജനങ്ങള്‍ക്ക് പൊതുയിടങ്ങളില്‍ നിന്ന് ഫോണ്‍ വിളിക്കുന്നതിന് ഇത് സഹായകമാകും.
എട്ട് നഗരങ്ങളിലേയ്ക്ക് ഈ മാസം തന്നെ സംവിധാനം വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഹരിദ്വാര്‍, ഗോരഖ്പൂര്‍, ഇന്‍ഡോര്‍, പുതുച്ചേരി, ഡറാഡൂണ്‍, ഉദയ്പൂര്‍, ഭില്‍വാര, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ സംവിധാനം കൊണ്ടു വരിക.
സംവിധാനം സാധാരണക്കാരനിലേയ്ക്ക് എത്തുന്നതോടെ അവരുടെ മാനസികാവസ്ഥ തിരിച്ചറിയുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണ്‍, കത്ത് എന്നവയിലൂടെ നിരവധി പേരാണ് മന് കി ബാത്തിന്റെ ഓരോ പരിപാടിയിലും ബന്ധപ്പെടുന്നത്. മോദി ഇവയോടെല്ലാം പ്രതികരിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
പ്രതിമാസം മന് കി ബാത്ത് പരിപാടിയിലേയ്ക്ക് ടോള്‍ഫ്രീ നബറിലൂടെ 50,000ത്തിനടുത്ത് ഫോണ്‍ കോളുകള്‍ എത്തുന്നുണ്ട്. അതു പോലെ 1200ഓളം കത്തുകളും ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: