പരിമിതികളില്‍ നട്ടംതിരിഞ്ഞ് മിനി സിവില്‍ സ്റ്റേഷന്‍

Monday 11 July 2016 7:26 pm IST

ചേര്‍ത്തല: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തില്‍ പ്രാഥമിക സൗകര്യങ്ങളില്ലെന്ന് പരാതി. മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കു മിനി സിവില്‍ സ്റ്റേഷനാണ് പരിമിതികളില്‍ നട്ടംതിരിയുത്. അഞ്ച് നിലകളുള്ള കെട്ടിടത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആയിരങ്ങളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിദിനം എത്തുന്നത്. ഇവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ വിശ്രമിക്കുന്നതിനോ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് വയോജനങ്ങള്‍ അടക്കമുള്ളവരെ വലയ്ക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതും പ്രവര്‍ത്തനക്ഷമമല്ല. അടുത്തിടെ സബ്ട്രഷറിയുടെ പ്രവര്‍ത്തനവും ഇവിടേക്ക് മാറ്റിയതോടെ പെന്‍ഷന്‍കാരടക്കം നിരവധി പേരാണ് ഓഫീസിലെത്തുന്നത്. ഇവിടെ ജോലി ചെയ്യു ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഓഫീസിനോടനുബന്ധിച്ച് സൗകര്യമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ശൗചാലയങ്ങള്‍ വൃത്തിഹീനമായ നിലയിലാണ്. ഉദ്ഘാടനത്തിന് ശേഷം ഇതുവരെ മൂത്രപ്പുരകള്‍ ശുചീകരിച്ചിട്ടില്ലാത്തതിനാല്‍ ദുര്‍ഗന്ധം മൂലം ഇതുവഴി മൂക്ക് പൊത്താതെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് ജനങ്ങളുടെ പരാതി. ഇടനാഴിയും കോണിപ്പടികളുമടക്കം അടിച്ചുവാരുന്ന ജോലികളും വഴിപാടായതോടെ കെട്ടിട സമുച്ചയം മാലിന്യക്കൂമ്പാരമായി മാറി. നേരമിരുട്ടിയാല്‍ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും വിമര്‍ശനം ഉയര്‍ിട്ടുണ്ട്. സപ്ലൈ ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആര്‍ടിഒ, കയര്‍ ഇന്‍സ്‌പെക്ടര്‍, കൃഷി, ക്ഷീരവികസനം, ഇന്‍കംടാക്‌സ്, ലാന്‍ഡ് ട്രിബ്യൂണല്‍ ജില്ലാ ഓഫീസ്, സര്‍വേ സൂപ്രണ്ട് തുടങ്ങിയ ഒട്ടനവധി ഓഫീസുകളാണ് കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.