ആലപ്പുഴ: സംസ്ഥാനത്ത് അനധികൃതമായി ക്രയവിക്രയം ചെയ്യപ്പെടുന്ന സ്വര്‍ണം പിടിച്ചെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള് കേരള ഗോള്‍ഡ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു. പ്രാദേശിക സ്വര്ണതൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന അനധികൃത സ്വര്‍ണാഭരണ ശാലകള്‍ റെയ്ഡ് ചെയ്ത് നിയമവിധേയമാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി എ.എന്‍. മധുസൂദനന്, സെക്രട്ടറിമാരായ ഇ.എന്‍. രാജപ്പന്, കെ.വി. വിനോദ്, ആക്ടിങ് പ്രസി. ആര്.എസ്. മണിയന്, രവീന്ദ്രന് ആചാരി, ജെ. ജയപ്രകാശ്, എന്‍. കൃഷ്ണകുമാര്‍, രാജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: