ചെറുതോണി: മിനിലോറി മുപ്പതടിയോളം താഴ്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ചിങ്ങവനം സ്വദേശികളായ ഡ്രൈവര്‍ കാട്ടുപറമ്പില്‍ സജീവ്(50),ക്ലീനര്‍ നെല്ലിക്കല്‍ സുബിന്(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.ചിങ്ങവനത്തു നിന്നും മിനി ലോറിയില്‍ പെയിന്റുമായി മുരിക്കാശ്ശേരിക്കു വരികയായിരുന്നു ഇവര്‍. ചേലച്ചുവട് പെരിയാര്‍വാലി റോഡില്‍ കൊടും വളവില്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. ലോറിമറിഞ്ഞപ്പോള് ഇരുവരും വാഹനത്തിനടിയിലായി പോയിരുന്നു. ഇടുക്കിയില്‍നിന്നും ഫയര്‍ഫോഴ്സും കഞ്ഞിക്കുഴി പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ പുറത്തെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: