രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട വാഹനം ഇരുപതടിയുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. നെടുങ്കണ്ടം താലൂക്ക് ശുപത്രിയില്‍ ചികിത്സയിലാണ്. പുറ്റടി-ചേരിയാര്‍ സ്വദേസികളായ സഞ്ചീവ്(32), രക്ഷകര്‍ (50) നാഗരാജ് (40) പവന്‍രാജ് (26) മഹേന്ദ്രന് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ സഞ്ചീവിന്റെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പൂപ്പാറയില്‍ നിന്നും ശാന്തന്പാറയിലേയ്ക്ക് വരികയായിരുന്ന കാര്‍ തെയില ചെരുവ് ബാത്തുവച്ച് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന വാകമരത്തില്‍ ഇടിച്ച് ഇരുപതടി താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. പുറകേ വന്ന വാഹനത്തിലെ ആളുകളും ഓട്ടോതൊഴിലാളികളുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പുറകേ വന്ന വാഹനങ്ങളില്‍ തന്നെ ഇവരെ ആശുത്രികളിലേയ്ക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ശാന്തമ്പാറ പോലീസും ജനപ്രതിനിധകളും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: