കരുമാടി: ഓട വൃത്തിയാക്കലിലെ അഴിമതിക്കെതിരെ കരുമാടിയില്‍ ബിജെപി പ്രതിഷേധമാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 11ന് കരുമാടിയിലെ പിഡബ്ല്യൂഡി ഓഫീസിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ തെക്കുപഞ്ചായത്തിലെ പടിഞ്ഞാറെ നടയിലെ ഓട വൃത്തിയാക്കാത്തത് കരാറുകാരനും പിഡബ്ല്യൂഡി എജിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണമാണെന്ന് ജയചന്ദ്രന് ആരോപിച്ചു. മാലിന്യം കുന്നുകൂടിയിട്ടും ക്ഷേത്ര നഗരിയായ അമ്പലപ്പുഴയിലെ ഓടയും മറ്റും വൃത്തിയാക്കാന്‍ കരാറുകാരന് തയ്യാറാകാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി. വിജയ്മോഹന്‍, നിയോജകമണ്ഡലം സെക്രട്ടറി വി. ബാബുരാജ്, ഗ്രാമപഞ്ചായത്തംഗം പി.ആര്. മനോജ്, ശ്രീലേഖ, ആര്. നിമില്‍, പി. ജിതിന്, എം. ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: