ആലപ്പുഴ: ശാസ്ത്ര പരിസ്ഥിതി കേന്ദ്രം നടത്തിയ പഠനത്തില്‍ ആലപ്പുഴയും മൈസൂരും പാനജിയും ഭാരതത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളായി തെരഞ്ഞെടുത്തു. ഇവിടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം കൃത്യമായി നടക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി.
നഗരങ്ങള്‍ക്ക് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇത് സംബന്ധിച്ച പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ശാസ്ത്ര പരിസ്ഥിതി കേന്ദ്രത്തിന്റെ നോട്ട് ഇന്‍ മൈ ബാക്ക്യാര്‍ഡ് എന്നു പേരിട്ട റിപ്പോര്‍ട്ടും പുറത്തിറക്കി. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ വളരെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വൃത്തിയുളള നഗരമെതെന്ന് കണ്ടെത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സിഎസ്ഇ മേധാവി സുനിത നാരായണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: