ആന വേട്ട കേസ്: തോക്ക് നിര്‍മ്മിച്ചയാള്‍ പിടിയില്‍

Monday 11 July 2016 9:50 pm IST

കോതമംഗലം: ഇടമലയാര്‍, നേര്യമംഗലം ആന വേട്ട കേസിലെ പ്രതികള്‍ക്ക് തോക്ക് നിര്‍മ്മിച്ചുനല്‍കിയ പ്രതിയെ വനപാലകര്‍ പിടികൂടി. കോതമംഗലം നങ്ങേലിപ്പടി അറയ്ക്കല്‍ ജീവന്‍ എന്ന് വിളിക്കുന്ന വര്‍ഗീസ് (56) നെയാണ് തുണ്ടം റെയഞ്ച് ഓഫീസറും സംഘവും പിടികൂടിയത്. ഒരു വര്‍ഷക്കാലമായി കേരളത്തിന് അകത്തും പുറത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇടമലയാര്‍, കരിമ്പാനി റെയ്ഞ്ചുകളിലായി ഇയാള്‍ക്കെതിരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വേട്ടക്കാരോടൊപ്പം കരടി, കാട്ടുപോത്ത് എന്നിവയെ വേട്ടയാടിയതിന് ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ ഉണ്ട്. ആനവേട്ട കേസില്‍ ഇതോടെ 55 പ്രതികള്‍ പിടിയിലായിട്ടുണ്ട്. നേര്യമംഗലം സ്വദേശി തങ്കച്ചന്‍, തിരുവനന്തപുരം സ്വദേശി അനി എന്നിവരെകൂടി ഇനിയും പിടികൂടാനുണ്ട്. തുണ്ടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.കെ. ഷെയ്ഖ് സാഹില്‍, ഓഫീസര്‍മാരായ സലീം, നജീബ്, ജിബിന്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.