ക്ഷേത്രമുറ്റത്ത് നിന്നും പാമ്പിനെ പിടികൂടി

Monday 11 July 2016 10:01 pm IST

കടുത്തുരുത്തി: മാഞ്ഞുര്‍ ശ്രികണ്ഠശ്വര ക്ഷത്രത്തിന്റെ മുറ്റത്ത് നിന്നും അണലിയെ പിടികൂടി. ഇന്നലെ രാവിലെയാണ് പാമ്പ് പിടിയിലാകുന്നത്. നാലുദിവസം മുമ്പ് ഈ പാമ്പിനെ അമ്പലത്തില്‍ തൊഴാന്‍ എത്തിയ ഭക്കജനങ്ങള്‍ കണ്ടിരുന്നു. മഹാദേവ പ്രതിഷ്ഠയുള്ള ക്ഷേത്രമായതിനാല്‍ പാമ്പിനെ കണ്ടു ഭക്തജനങ്ങല്‍ വഴിമാറിപ്പോവുകയായിരുന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ വീണ്ടും പാമ്പിനെ കണ്ടതോടെയാണ് പാമ്പ് പിടുത്തക്കാരനായ ഓണതുരുത്ത് സോമനാഥനാചാരിയെ വിളിച്ച് വരുത്തിയത്. പിടികൂടിയ പാമ്പിനെ സോമനാഥനാചാരി വനം വകുപ്പിന് കൈമാറു മെന്ന് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.