ഐഎസ്: ജനരോഷമിരമ്പി

Monday 11 July 2016 10:30 pm IST

കാസര്‍കോട്: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്ന് നിരവധി പേരെ റിക്യൂട്ട് ചെയ്തുവെന്ന് വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള പ്രതിഷേധം ശക്തമാകുന്നു. മതപരിവര്‍ത്തന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച പൊയിനാച്ചിയിലെ സെഞ്ച്വറി ദന്തല്‍ കോളേജ്, തൃക്കരിപ്പൂരിലെ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വിവിധ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നു. യുവമോര്‍ച്ച തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലേക്കും, എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെഞ്ച്വറി ദന്തല്‍ കോളേജിലേക്കും പ്രതിഷധ പ്രകടനങ്ങള്‍ നടത്തി. പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് ശക്തമായ താക്കീത് നല്‍കി പ്രതിഷേധം അണപൊട്ടിയ സമരങ്ങള്‍ സമാധാനപരമായിരുന്നു. എബിവിപി മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ഒ. നിധീഷും, യുവമോര്‍ച്ചാ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴിയും ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10.30 മണിക്ക് പൊയിനാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ദന്തല്‍ കോളേജിലേക്ക് യുവമോര്‍ച്ചാ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി.ആര്‍. സുനില്‍ പറഞ്ഞു. ഹിന്ദു പെണ്‍ കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് മതംമാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന വന്‍ സംഘങ്ങള്‍ ജില്ലയിലെ മുസ്ലിം മാനേജ്‌മെന്റ് നടത്തുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. സെഞ്ച്വറി ദന്തല്‍ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതപരിവര്‍ത്തന ശ്രമങ്ങള്‍ നടന്നപ്പോള്‍ എബിവിപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു വിഭാഗം ലീഗ് നേതാക്കളുടെ സ്ഥാപനങ്ങളാണ് ആരോപണ വിധേയമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.