മകനെ കാണാനില്ലെന്ന് പരാതി

Monday 11 July 2016 10:31 pm IST

ബത്തേരി: മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പൊലീസില്‍ പരാതി നല്‍കി. നെന്‍മേനി ചുള്ളിയോട് ചന്തക്കുന്ന് ചെറുപറമ്പില്‍ റിയാസിനെ കാണാതായതായി കാണിച്ചാണ് ഉമ്മ സുബൈദ അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് റിയാസ് വീട്ടിലേക്ക് വന്നിരുന്നതായാണ് സുബൈദ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബാംഗ്ലൂരിലേക്കെന്ന് പറഞ്ഞ് പോയ റിയാസ് പിന്നീട് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്നതായാണ് റിയാസ് പറഞ്ഞിരുന്നതെന്ന് ഉമ്മ പരാതിയില്‍ പറയുന്നു. നാട്ടിലേക്ക് വരുമ്പോഴെല്ലാം റിയാസ് സുബൈദയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് പോയിരുന്നതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. മകനെ കുറിച്ച് പലയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുബൈദ പൊലീസില്‍ പരാതിപ്പെട്ടത്. അമ്പലവയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെളുത്ത നിറം, കണ്ണട ധരിക്കാറുണ്ട്. ഇയാളെ കണ്ട് മുട്ടുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെ 04936 260436 എന്ന നമ്പറിലോ അറിയിക്കണമെന്ന് അമ്പലവയല്‍ പൊലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.