രജിസ്‌ട്രേഷന്‍ എവിടെനിന്നും നടപ്പാക്കാം: മന്ത്രി

Monday 11 July 2016 11:26 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ എവിടെനിന്നും രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതാതുദിവസം തന്നെ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുന്നത് പരിശോധിക്കും. സബ് രജിസ്ട്രാര്‍ മുതലുള്ള ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ക്കെതിരേ അഴിമതി ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ അവരുടെ സ്ഥാവരജംഗമവസ്തുക്കള്‍ ഏതു സമയത്തും പരിശോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. രജിസ്റ്റര്‍ വാല്യങ്ങളായി സൂക്ഷിച്ചുവരുന്ന പ്രമാണങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് പരിണാമപ്പെടുത്തും. രജിസ്‌ട്രേഷന്‍ വകുപ്പില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല. ഭൂമിയുടെ ന്യായവില വലിയൊരു പരിധിവരെ അഴിമതി കുറയ്ക്കും. ന്യായവില നിലവില്‍വന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കാം. ന്യായവില പുതുക്കി നിശ്ചയിക്കുന്നതിന് പഠനം നടത്തുന്നതിനായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായി 11 അംഗ സംസ്ഥാനതല സബ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ന്യായവില സംബന്ധിച്ച പരാതികള്‍ ഒരുവര്‍ഷം കഴിഞ്ഞും സ്വീകരിക്കും. വസ്തു കൈമാറ്റ ആധാരം സ്വന്തമായി എഴുതി രജിസ്റ്റര്‍ ചെയ്യുന്ന നിയമം സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ട്. പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് നടത്തുമ്പോള്‍ അലൈന്‍മെന്റിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എംസി റോഡില്‍ തൈക്കാട് മുതല്‍ പന്തളംവരെ തല്‍ക്കാലം വീതി കൂട്ടില്ല. ബിഎം ആന്റ് എംസി സാങ്കേതികവിദ്യയില്‍ ചെയ്യുന്ന റോഡുകളുടെ ഗ്യാരന്റി അഞ്ചു വര്‍ഷമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും. റോഡുകെള അപകടരഹിതമാക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി എല്ലാ റോഡുകളുടെയും സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി 589.99കോടിരൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭിച്ചിട്ടില്ല. സാമ്പത്തികവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ റോഡുകള്‍ കണ്ടെത്തി ഘട്ടംഘട്ടമായി വീതി കൂട്ടി പരിപാലിക്കുന്നതിനുള്ള സ്ട്രാറ്റജിക് നെറ്റുവര്‍ക്ക് പ്രോഗ്രാം നടപ്പിലാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.