കണ്ണൂര്‍: കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഇന്ന് മുതല്‍ 18 വരെ അഞ്ച് ദിവസങ്ങളിലായി കണ്ണൂര്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. പ്രൊഫൈല്‍ അറിയിപ്പ്/മൊബൈല്‍ എസ് എം എസ് എന്നിവ ഇതിനോടകം തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ തിരിച്ചറിയല്‍ രേഖ, സംവരണാനുകൂല്യമുണ്ടെങ്കില് ജാതി/നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്(2015 ഏപ്രില്‍ 27 ന് ശേഷം നേടിയത്), എസ്എസ്എല്‍സി ബുക്കിന്റെ ആമുഖപ്പുറവും, മാര്‍ക്ക് പുറവും, ഗസറ്റില്‍ നിര്‍ദ്ദേശിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു യോഗ്യതകള്‍ എന്നിവയുടെ രേഖകള്‍ അപ്ലോഡ് ചെയ്യണം. അവയുടെ അസ്സല് പ്രമാണ പരിശോധന സമയത്ത് കണ്ണൂര്‍ ജില്ലാ പിഎസ്സി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതുമാണ്. ഇതിനോടകം അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പിഎസ്സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: