കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 11 മുതല്‍ 23 വരെ നടക്കുന്ന ഊര്‍ജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട് സിഎച്ച്സിയില് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് നിര്‍വഹിച്ചു. ഡിഎംഒ ഡോ.പി.കെ.ബേബി അധ്യക്ഷത വഹിച്ചു. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് സുനില്‍ദത്തന്‍ ക്ലാസെടുത്തു. ഡോ.ബിസന്തോഷ്, ഇ.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ കെ.എന്‍.അജയ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ ജോസ് ജോണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: