ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി പരിശീലനം

Tuesday 12 July 2016 12:48 am IST

കണ്ണൂര്‍: കണ്ണൂര്‍ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 21 ദിവസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസസൗകര്യവും ലഭിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ പരിശീലന വിഷയത്തിലുളള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പിഒ കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ 20 ന് മുമ്പായി അപേക്ഷിക്കണം. ംംം.ൃൗറലെ.േരീാ വഴി ഓണ്‍ലൈനായും അപേക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.