കണ്ണൂര്‍: കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംരംഭകത്വ വികസന ഫാക്കല്‍റ്റിയുടെ ഒഴിവൂണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. വേണ്ട യോഗ്യതകള്‍ : എംഎസ്ഡബ്ല്യു/എംഎ സൈക്കോളജി/എംഎ ജേര്‍ണലിസം/എംഎ റൂറല്‍ ഡവലപ്മെന്റ്/എംകോം അല്ലെങ്കില്‍ ബിഎഡ്/എംഎഡ് ഉള്ള ബിബിഎം, ബിഎ, ബി.എസ്.സി, ബി.കോം. അപേക്ഷകര്‍ 22നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. മികച്ച ആശയവിനിമയ ശേഷിക്ക് പുറമെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനും, വായിക്കാനും, സംസാരിക്കാനും കഴിവുണ്ടാകണം. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യം അധിക യോഗ്യതയായി കണക്കാക്കും. എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് എന്നിവയില്‍ ഉള്ള നല്ല അറിവും ഇംഗ്ലീഷ്, മലയാളം ഭാഷയിലെ ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതുമാണ്. എഴുത്തു പരീക്ഷ, ക്ലാസെടുക്കല്‍, അഭിമുഖം എന്നിവ തെരഞ്ഞെടുപ്പിന്റെ ഭാഗമായിരിക്കും. ബയോഡാറ്റയും സ്വന്തം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞിരങ്ങാട് പി ഒ, കരിമ്പം (വഴി), തളിപ്പറമ്പ്, കണ്ണൂര്‍, 670142 എന്ന വിലാസത്തില്‍ 30ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍ നമ്പര്‍ 04602226573.
പ്രതികരിക്കാൻ ഇവിടെ എഴുതുക: