പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) രാമായണ മാസാചരണം 16 മുതല്‍ ആഗസ്ത് 16 വരെ നടക്കും. 16 വൈകിട്ട് 6.30ന് തലശ്ശേരി ബ്രണ്ണന്‍ കോളേജ് എമിറേറ്റ്സ് പ്രൊഫസര്‍ ഡോ.പി.മനോഹരന് ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 10.30ന് പ്രഭാഷണം, 23ന് 11 മണിക്ക് അക്ഷരശ്ലോക സദസ്സ്, രാത്രി 7ന് പ്രഭാഷണം, 24ന് രാവിലെ 9ന് ഭാഗവത പഠന ശിബിരം, രാത്രി 7ന് പ്രഭാഷണം, 30ന് രാത്രി 7ന് പ്രഭാഷണം, 31ന് പ്രഭാഷണം, ആഗസ്ത് 1ന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പുണര്‍തം വിശേഷാല്‍ പൂജകള്‍, നാരായണീയ ജപയജ്ഞം, 6ന് രാവിലെ 10.30ന് പ്രഭാഷണം, രാത്രി 7ന് അക്ഷരശ്ലോക സദസ്സ്, 9 മുതല്‍ 15 വരെ രാമായണ സപ്താഹ യജ്ഞം, 13ന് ട്രിപ്പിള്‍ തായമ്പക, 15ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 16ന് ഉദയാസ്തമയ രാമായണ പാരായണ യജ്ഞം എന്നിവ നടക്കും.
വിളയാങ്കോട ്ശിവക്ഷേത്രത്തില് രാമായണ മാസാചരണം 16 മുതല്‍ ആഗസ്ത 16വരെ നടക്കും. 16ന് 5 മണിക്ക് വാരണക്കോട് കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ആഗസ്ത് 7ന് സമ്പൂര്‍ണ്ണ രാമായണ പാരായണ യജ്ഞം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: