സിപിഎം അക്രമം തുടരുന്നു; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

Tuesday 12 July 2016 12:52 am IST

പയ്യന്നൂര്‍: കഴിഞ്ഞ ദിവസം ആര്‍എസ്എസ് പയ്യന്നൂര്‍ താലൂക്ക് ശാരീരിക് ശിക്ഷന്‍ പ്രമുഖ് കെ.എം.ബിജുവിന്റെ ആലക്കാടുള്ള വീടിനു നേരേ ബോംബെറിഞ്ഞതിനു പിറകെ സിപിഎം സംഘം സംഘപരിവാര്‍ പ്രവര്‍ത്തകരെയും ആക്രമിച്ചു. ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ നഗരത്തില്‍ പ്രകടനം നടത്തി തിരിച്ചുപോകുന്ന പ്രവര്‍ത്തകരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ബിജുവിന്റെ അച്ഛന്‍ ദാമോദരന്‍, അക്കരക്കാരന്‍ ഗോപി എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ ബിജുവിന്റെ പിതാവ് ദാമോദരന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ അലക്കാട്ടെ അരുണ്‍, വരുണ്‍, രാഹുല്‍, ബൈജു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെരിങ്ങോം എസ്.ഐ. കെ.വി.നിഷിദ്, പയ്യന്നൂര്‍ സി.ഐ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.