പാനൂര്‍: എലാങ്കോട് തട്ടില്ലക്ഷംവീട് കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എലാങ്കോട് മേഖലാകമ്മറ്റി 13ന് പാനൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. പട്ടയം ലഭ്യമാക്കാത്ത 11കുടുംബങ്ങളാണ് കോളനിയില്‍ ദുരിതം ജീവിതം നയിക്കുന്നത്. വീടുകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്.പുനരുദ്ധരിക്കാന്‍ പട്ടയം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് സാധിക്കുന്നുമില്ല. പല കുടുംബങ്ങളും വാടകവീട്ടിലേക്ക് താമസം മാറി കഴിഞ്ഞു. നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും പരിഹാരമായില്ല.ഇതിനെ തുടര്‍ന്നാണ് ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ സമരത്തിന് അരങ്ങൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: