പിലാത്തറ: കവനകൗതുകം കാണിപ്പയ്യൂര്‍ പുരസ്കാരം ലഭിച്ച കവിയും സംസ്കൃത പണ്ഡിതനുമായ കാരക്കാട് കേശവന് നമ്പൂതിരിക്ക് ജന്മനാടായ പുറച്ചേരിയിലെ കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തിന്റെ ആദരം. ഡോ.കേശവന് വെദിരമന പൊന്നാടയണിയിച്ചു. ഡയറ്റ് റിട്ട സീനിയര്‍ ലക്ചറര്‍ ഡോ.ഇ.വി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. കെ.കെ.ഗോവിന്ദന് മുഖ്യപ്രഭാഷണം നടത്തി. പാണപ്പുഴ പത്മനാഭപ്പണിക്കര്‍, ആര്.ഉണ്ണിമാധവന്, രാജേശ്വരി അമ്മ, കെ.എം.ബാലകൃഷ്ണന്, രാമകൃഷ്ണന് കണ്ണോം, കെ.എസ്.കേശവന് നമ്പൂതിരി, പി.ജി.വേണുഗോപാലന്‍, കെ.കെ.എസ്.നമ്പൂതിരി, വെദിരമന വിഷ്ണു നമ്പൂതിരി, എം.എസ്.വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: