കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ബാങ്ക് പെന്ഷന് പരിഷ്കരിക്കണമെന്ന് ആള്‍കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 24 വര്‍ഷക്കാലമായി ഇതേവരെ പരിഷ്കരിക്കാത്ത ബാങ്ക് പെന്ഷന് പരിഷ്കരണം നടത്താത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കമ്മിറ്റി വിലയിരുത്തി. വി.ബി.ഷേണായി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.മാധവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബാങ്ക് സ്വകാര്യവല്ക്കരത്തിന്നെതിരെയും ബാങ്ക്ലയനങ്ങള്ക്കെതിരെയും ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരങ്ങള്‍ക്ക് റിട്ടയറീസ് ഫെഡറേഷന് പിന്തുണ പ്രഖ്യാപിച്ചു. എം.ചന്ദ്രന്, കെ.കെ.ഗോവിന്ദന്‍കുട്ടി, സി.എന്‍.ഗോപിനാഥ്, എം.രാധാകൃഷ്ണന്, പി.പി.ഭാര്ഗ്ഗവന്, സുകുമാര്‍ കൂടാളി എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ ബാങ്കായ എസ്ബിടിയെ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഫെഡറേഷന്ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. റിട്ടയറീസിന്റെ ഏക റജിസ്റ്റേഡ് യൂണിയനായ റിട്ടയറീസ് ഫെഡറേഷനെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നേരിട്ടു വിളിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: