കണ്ണൂർ: പയ്യന്നൂരിലെ കുന്നരുകാരന്താട്ട് പ്രദേശത്ത് ബിഎംഎസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പയ്യന്നൂർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായ അന്നൂർ സ്വദേശി സി.കെ.രാമചന്ദ്രൻ (46) ആണ് തിങ്കളാഴ്ച അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടത്.
രാത്രി വീടിന് പുറത്തിറങ്ങിയപ്പോൾ അക്രമികൾ ആക്രമിക്കുകയായിരുന്നു. ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം പ്രവർത്തകനായ കുന്നരൂർ സ്വദേശി ധനരാജ്(36) വെട്ടേറ്റ് മരിച്ചിരുന്നു.
ബൈക്കിൽ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. ഉടനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം, പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: