കൊല്ലം: കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
കരുനാഗപ്പള്ളി പുത്തൻതുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. കൊല്ലം ശക്തികുളങ്ങരയിൽ ശക്തമായ കാറ്റിലും കോളിലും പെട്ടാണ് വള്ളം മുങ്ങിയത്. ട്രോളിങ് നിരോധമേർപ്പെടുത്തിയതിനാൽ ചെറിയ വള്ളങ്ങൾക്ക് മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ.
തിങ്കളാഴ്ച രാത്രി ഉണ്ണിക്കുട്ടൻ എന്ന വള്ളത്തിൽ പോയ സംഘമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവർ മറിഞ്ഞ വള്ളത്തിൽ പിടിച്ച് കിടക്കുകയായിരുന്നു. മരണപ്പെട്ടവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വള്ളം മറിഞ്ഞ സാഹചര്യത്തിൽ കൂടുതൽ വള്ളങ്ങൾ കടലിൽ നിരീക്ഷിച്ച് വരികയാണെന്ന് തീരസംരക്ഷണ സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: