ജന്മഭൂമി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Thursday 14 July 2016 12:33 pm IST

കൊല്ലം: ജന്മഭൂമി ബ്യൂറോ ടി.ഡി.പടിഞ്ഞാറെ റോഡില്‍ കാനറാ ബാങ്കിന് സമീപമുള്ള നവഗ്രഹ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ 10ന് രാഷ്ട്രീയസ്വയംസേവകസംഘം കൊല്ലം മഹാനഗര്‍ സംഘചാലക് ആര്‍.ഗോപാലകൃഷ്ണന്‍ നിലവിളക്ക് തെളിച്ചുകൊണ്ട് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജന്മഭൂമി വികസനസമിതി ചെയര്‍മാന്‍ ഡോ.ശശിധരന്‍പിള്ള, വൈസ്‌ചെയര്‍മാന്‍മാരായ കെ.വി.രാജഗോപാലന്‍നായര്‍, ശ്രീകേശ്‌പൈ, ജോയിന്റ് കണ്‍വീനര്‍ എം.എസ്.ലാല്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ സെക്രട്ടറി രമേശ്ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ഹരിഹരയ്യര്‍, ഡോ.സുഭാഷ് കുറ്റിശേരി, വിജയമോഹനന്‍, ജന്മഭൂമി ജില്ലാ കോര്‍ഡിനേറ്റര്‍ എ.ജി.ശ്രീകുമാര്‍, ജില്ലാ ലേഖകന്‍ എം.സതീശന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വി.രവികുമാര്‍, സബ് എഡിറ്റര്‍ എ.ശ്രീകാന്ത്, റിപ്പോര്‍ട്ടര്‍മാരായ ജി.സുരേഷ്, ആര്‍.ടി.ശ്യം, കൊല്ലം മഹാനഗരം ഫീല്‍ഡ് ഓര്‍ഗനൈസര്‍ സി.ബി.പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.