ജില്ല ഭീകരവാദത്തിന്റെ ഹബ്ബായി മാറുന്നു: ഹിന്ദു ഐക്യവേദി

Tuesday 12 July 2016 2:36 pm IST

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് ഭീകരവാദം എന്നിവ ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ഭീകരവാദത്തിന്റെ പ്രധാന ഹബ്ബായി മാറിയെന്നതിനുള്ള തെളിവാണ് തൃക്കരിപ്പൂരും പരിസരങ്ങളിലും അടുത്തകാലത്തായി നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. ജില്ലയില്‍ 32 പെണ്‍കുട്ടികള്‍ സമീപ സമയങ്ങളില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട് മതം മാറിയിട്ടുണ്ടെന്നും ഇതില്‍ 14 പേര്‍ തിരിച്ചു വന്നിട്ടുണ്ടെന്നും ബാക്കിയുള്ള 18 പേരില്‍ എട്ടു പേരെക്കുറിച്ച് യാതൊരു വിവരവും ആര്‍ക്കും ഇല്ലായെന്നും ഐക്യവേദി ആരോപിച്ചു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ആയതിനാല്‍ കേന്ദ്ര സംഘത്തെക്കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ ടി വി ഷിബിന്‍, കെ പദ്മനാഭന്‍, കെ പി ലോഹിതാക്ഷന്‍,ടി വി രാജേഷ്, പി വി രൂപേഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.