കോഴിക്കോട്: വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി ജില്ലാസമ്മേളനം കുന്ദമംഗലത്ത് വെച്ചു നടന്നു. ഭാരതത്തിലും പ്രത്യേകിച്ച് മലബാറിലും വര്‍ദ്ധിച്ചുവരുന്ന ഐഎസ് തീവ്രവാദപ്രവര്‍ത്തനത്തെ പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന് ആവശ്യപ്പെട്ടു. വിഎച്ച്പി കോഴിക്കോട് വിഭാഗ് സംഘടനാ സെക്രട്ടറി ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണദാസ് കുന്ദമംഗലം സ്വാഗതവും മണി കെ.എം. നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് മണി കെ.എം, സെക്രട്ടറി ഹരിപ്രസാദ് എം പൂനുര്, ട്രഷറര്‍ സജീവ് പി. ആചാരി പന്നൂര്, ജോ.സെക്രട്ടറി ലിനീഷ് സി.എം, ഷിബു മംഗലത്ത്,സത്സംഗപ്രമുഖ് സുഭാഷ് ബാബു.കെ, ധര്‍മ്മപ്രസാര്‍, ജിജേഷ് മാമ്പ്ര, ഭജരംഗ്ദള്‍ അരുണ്‍കുമാര്‍, പി.സി.തെച്ചി സഹസംയോജക് രൂപേഷ് ബാബു, കെ. മാതൃശക്തി സംയോജിക ശ്രീദേവി, ദുര്‍ഗ്ഗാവാഹിനി- ഷീബ സേവാപ്രമുഖ് ഷാജു, ഗോരക്ഷ- അനില്‍കുമാര്‍, സാമാജികസമരസത പുഷ്പന് ഇയാട്. രാമായണ മാസാചരണത്തിന്റെ ഭാഗമായി 1000 വീടുകളില്‍ രാമായണപാരായണം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: