പുന്നപ്ര: ബണ്ടുനിര്മ്മിക്കാതെ കൃഷിയിറക്കിയ പാടം വെള്ളത്തില്‍ മുങ്ങി. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലം വാര്‍ഡില്‍ 65 ഏക്കറോളം വരുന്ന അഞ്ഞൂറ്റുംപാടമാണ് വെള്ളത്തില്‍ മുങ്ങിയത്. പത്തുദിവസം മുമ്പാണ് ഇവിടെ വിത നടത്തിയത്. ബണ്ടുബലപ്പെടുത്തല് ഇവിടെ നടത്തിയില്ലെന്ന് പറയുന്നു. പുറം ബണ്ട് ഇടിഞ്ഞുതാണ് സമീപത്തെ തോട്ടിലെ വെള്ളം കയറിയാണ് പാടം മുങ്ങിയത്. കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: