കുമളി : വനിതാ പഞ്ചായത്ത് അംഗത്തെയും ഭര്‍ത്താവിനെയും സിപിഎമ്മുകാര്‍ ആക്രമിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പശുമല വാര്‍ഡ് മെമ്പര്‍ വനിത (33) ഭര്‍ത്താവ് ഗണേശന് (35) എന്നിവര്‍ക്കാണ് കമ്പി വടി കൊണ്ടുള്ള ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്. വണ്ടിപ്പെരിയാര്‍ പശുമല ജംക്ഷനില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ഓഫീസില്‍ എത്തിയ ശേഷം തിരികെ പോകാന്‍ ജീപ്പില്‍ കയറിയ ഇവരെ സിപിഎം ഗുണ്ടകള്‍ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ഇരുമ്പ് ദണ്ട് ഉപയോഗിച്ചു മര്‍ദ്ദിക്കുകയായിരുന്നു. പശുമല വാര്‍ഡില്‍ ഉള്‍പ്പെടുന്ന സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് അനര്‍ഹമായ ആനുകൂല്യം വാര്‍ഡ് മെമ്പറായ വനിതാ നിഷേധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: