കുട്ടികളുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Tuesday 12 July 2016 8:36 pm IST

അടിമാലി(ഇടുക്കി): കുട്ടികളുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബൈസണ്‍വാലി പന്ത്രണ്ടേക്കര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന വിജയ് ഭവനില്‍ വിജയുടെ ഭാര്യ ഇന്ദിര(25)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് കണ്ടെത്തിയത്. നാല്‍പ്പതേക്കറില്‍ ഇവര്‍ പുഴയിലേക്ക് ചാടിയ പാലത്തിന് 250 മീറ്റര്‍ താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ദിരയുടെ ഇളയകുട്ടി കിരണ്‍(11 മാസം) വേണ്ടി തിരച്ചില്‍ തുടരുകയാണ്. മൂത്തകുട്ടി ഗിരീഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കിട്ടിയിരുന്നു. കനത്തമഴ തുടരുമ്പോഴും കിരണിനുവേണ്ടി തെരച്ചില്‍ തുടരുകയാണ്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഇന്ദിര മക്കളുമായി പുഴയില്‍ ചാടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.