പൊതുമരാമത്ത് കരാറുകാരുടെ കുടിശിക ആറാഴ്ചയ്ക്കകം നല്‍കണം

Tuesday 12 July 2016 9:11 pm IST

കൊച്ചി: പൊതു മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കുവാനുള്ള കുടിശികയില്‍ ആദ്യരണ്ടു മാസങ്ങളിലെ സംഖ്യ ആറാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ കരാറുകാരുടെ സംസ്ഥാന അസോസിയേഷനു വേണ്ടി സെക്രട്ടറി പി വിശ്വനാഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.ബി .സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. 2014നു മുമ്പുള്ള കുടിശിക ആ വര്‍ഷത്തെ ഓണത്തിനു മുമ്പ് നല്‍കാമെന്നു മുഖ്യമന്ത്രിയുടേയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ ധാരണ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇതു വരെ തുക നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.