മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമം അവസാനിപ്പിക്കണം: ബിഎംഎസ്

Tuesday 12 July 2016 9:48 pm IST

കൊച്ചി: പയ്യന്നൂരില്‍ സി.കെ. രാമചന്ദ്രന്‍ എന്ന ഓട്ടോറിക്ഷാതൊഴിലാളിയെ മൃഗീയമായി കൊലപ്പെടുത്തുകയും നിരവധി വീടുകള്‍ തകര്‍ക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ ബിഎംഎസ് സംസ്ഥാന കമ്മറ്റി ആശങ്ക രേഖപ്പെടുത്തി. ഭരണത്തിന്റെ മറവില്‍ നിഷ്ഠൂരമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരംഭിച്ചിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ് മനുഷ്യരെ കൊലപ്പെടുത്തുന്ന മൃഗീയ വിനോദമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ എപ്പോഴൊക്കെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാലും സമാനമായ അക്രമപരമ്പരകള്‍ ആരംഭിക്കാറുണ്ട്. വീണ്ടും കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചിരിക്കുന്ന അക്രമപരമ്പരകള്‍ സിപിഎം നേതൃത്വം അവസാനിപ്പിക്കണമെന്നും നാട്ടില്‍ സൈ്വര്യജീവിതത്തിന് അന്തരീക്ഷം ഉണ്ടാക്കണമെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ആവശ്യപ്പെട്ടു. സംസ്ഥാനമാകെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഭരണകക്ഷിതന്നെ നേതൃത്വം നല്‍കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. അധികാരത്തിന്റെ ഉന്മാദത്തില്‍ സാധാരണ തൊഴിലാളികളെ കൊലപ്പെടുത്തുന്ന രീതിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്തുടരുന്നത്. അപകടകരമായ ഈ സ്ഥിതിവിശേഷത്തില്‍ അക്രമം ഉപേക്ഷിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.