സ്വാമി സേദ്യാജാത 28 ന് തൃശൂരില്‍

Tuesday 12 July 2016 9:55 pm IST

കൊച്ചി: ശ്രീശ്രീരവിശങ്കറുടെ പ്രഥമശിഷ്യനും ആര്‍ട്ട് ഓഫ് ലിവിംഗ് രാജ്യാന്തര ഡയറക്ടറുമായ സ്വാമി സദേ്യാജാത 28 ന് തൃശൂരിലെത്തും. ജില്ലയിലെ മുഴുവന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളും സംയുക്തമായി സ്വാമിയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 'ആര്‍ട് ഓഫ് ലിവിംഗ് മൗനത്തിന്റെ ആഘോഷം' ഉന്നത പഠന പരിശീലന പദ്ധതിയുടെ ഉത്ഘാടനവും പരിശീലന നിയന്ത്രണവും സ്വാമി സേദ്യാജാത നിര്‍വ്വഹിക്കും. ബേസിക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മാത്രം പ്രവേശനം നല്‍കി ശ്രീശ്രീ പ്രത്യേകം രൂപകല്‍പ്പന നിര്‍വ്വഹിച്ചതാണ് അതിബ്രഹത്തായ ഈ പരിശീലന പദ്ധതി. ജ്ഞാനം, ധ്യാനം, ഭക്തി, യോഗ, പ്രാണായാമം, സുദര്‍ശനക്രിയ, സംഗീതം, നൃത്തം തുടങ്ങിയ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ഈ ആഘോഷ പരിപാടി ജൂലായ് 28 മുതല്‍ 31 വരെ ഇരിങ്ങാലക്കുട എം സി പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും നടക്കുക. പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം. വിവിധ ജില്ലകളില്‍ നിന്നും പരിശീലനത്തിനെത്തുന്നവര്‍ക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനായി വിശാലമായ സൗകര്യവും ഒരുക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 7025104015, 9745887896.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.