കൊച്ചി: കര്‍ഷകര്‍ക്ക് പ്രയോജനമാകുന്ന തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്. നാല് ശതമാനം പലിശക്ക് ലഭിക്കുന്ന കാര്‍ഷിക ലോണുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തിയതും രാസവളങ്ങളുടെ അടിസ്ഥാന വില കുറച്ചതും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊട്ടാഷിനും നെല്‍കൃഷിയ്ക്ക് ഉപയോഗിക്കുന്ന 20-20 വളത്തിനും വില കുറച്ചതോടെ മറ്റു അടിസ്ഥാന വളങ്ങള്‍ക്കു വില വീണ്ടും കുറയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കേരളത്തില്‍ നെല്ല്, പച്ചക്കറി, തെങ്ങ്, റബര്‍ എന്നീ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആശ്വാസമുകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സി.ജി. രാജഗോപാല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: