കോഴിക്കോട്: വിവാദ ഇസ്ലാം മത പ്രഭാഷകൻ സക്കീർനായിക്കിന്റെ കോലം കത്തിച്ച് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കോഴിക്കോട്ട് തളി ക്ഷേത്ര പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ കിഡ്സൺ കോർണറിന് സമീപത്ത് വെച്ചാണ് കോലം കത്തിച്ചത്. കഴിഞ്ഞ 3 പതിറ്റാണ്ടായി ബിജെപിയും മറ്റു ദേശീയ പ്രസ്ഥാനങ്ങളും നൽകിയ മുന്നറിയിപ്പ് ഇരു മുന്നണികളും അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇന്നു നേരിടുന്നതെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു. കേരളം അഭ്യസ്തവിദ്യരായ യുവാക്കളെ ഭീകരവാദ ക്യാമ്പിലേക്ക് കയറ്റി അയക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പി. രമണിഭായ് അദ്ധ്യക്ഷത വഹിച്ചു. ശോഭാരാജൻ, ബിന്ദു കക്കോടി, ജയസുധ എം, അനിത എറങ്ങാട്ട്, ഷൈനി ജോഷി, ശോഭാസുരേന്ദ്രൻ, തങ്കം നാദാപുരം എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: