ഭിന്നലിംഗക്കാരുടെ പുനരധിവാസം വിദഗ്ദ്ധസമിതിയെ നിയോഗിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Tuesday 12 July 2016 10:11 pm IST

കൊച്ചി: ഭിന്നലിംഗക്കാരെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. സര്‍ക്കാരിനെതിരെ സാമൂഹ്യ സംഘടനകളുമായി ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തണമെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ പറയുന്നു. ഭിന്നലിംഗക്കാര്‍ അനുഭവിച്ചു കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച് പഠിച്ച് മൂന്നുമാസത്തിനകം വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് ജെ.ബി. കോശി ചീഫ് സെക്രട്ടറിക്കും സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. കൊച്ചി നഗരത്തില്‍ ഭിന്നലിംഗക്കാരെ ജീവിക്കാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സെക്ഷ്വല്‍ ആന്റ് ജെന്റര്‍ മൈനോറിറ്റീസ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച കേസിലാണ് നടപടി. ഭിന്നലിംഗക്കാര്‍ക്കും മറ്റുള്ളവരെപ്പോലെ അവകാശങ്ങളുണ്ടെന്നും രാജ്യവും ഭരണകൂടവും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും സുപ്രീം കോടതി വിധിയുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. ഭിന്നലിംഗക്കാരെ വികലാംഗരായി കണക്കാക്കാമെന്നും അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കും അനുവദിക്കാമെന്നും ജസ്റ്റിസ് ജെ.ബി. കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.