ഹൈക്കോടതി ഉത്തരവ് വിദ്യാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിച്ചു

Wednesday 13 July 2016 12:38 am IST

കണ്ണൂര്‍: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലാ സ്‌പോട്‌സ് ഹോസ്റ്റലിലെ വിദ്യര്‍ത്ഥികളെ മാറ്റിപാര്‍പ്പിച്ചു. 40 കുട്ടികളെയാണ് ഇന്നലെ വൈകിട്ട് കെടിഡിസിയുടെ യാത്രാനിവാസിലേക്ക് മാറ്റിയത്. പരിമിതമായ സൗകര്യത്തില്‍ 190 കുട്ടികളാണ് തിങ്ങിപാര്‍ക്കുന്നത്. ആവശ്യത്തില ധികം കുട്ടികള്‍ താമസിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് രോഗങ്ങള്‍ പടര്‍ന്നു പിടിക്കുക പതിവാണ്. ആവശ്യത്തിനു വെള്ളമോ താമസിക്കാന്‍ സൗകര്യ മോ ഇല്ലാത്ത തിനാല്‍ വിദ്യര്‍ത്ഥികള്‍ പ്രയാസപ്പെ ടുകയാണ്. ഈ കാര്യം ഉന്നയിച്ച ലോയേഴ്‌സ് യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വിദ്യര്‍ഥികളെ അടിയന്തിരമായി മാറ്റിതാമസിപ്പി ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ മിനിസിപ്പല്‍ സ്‌കൂളില്‍ പഠിക്കുന്ന സ്‌പോട്‌സ് വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ കലകടര്‍ നടപടി സ്വീകരിക്കണമെന്ന് പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മൂന്നു മാസത്തിനകം പുതിയ കെട്ടിടം പണിയാനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യ പ്പെട്ടു. യാത്രാനിവാസില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് വിദ്യര്‍ഥികളെ മാറ്റിയത്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഡെപ്യൂട്ടി കലക്ടര്‍ ഗോപിനാഥ്, മുനിസിപ്പല്‍ ഹെസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രസൂണന്‍, പി.ടി.എ പ്രസിഡന്റ് സാജിദ് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.