ഹൈദരാബാദ്: ഹൈദരാബാദില്‍ വന്‍ സ്ഫോടനപരമ്പരകള്‍ക്ക് പദ്ധതിയിട്ട രണ്ട് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. ഐഎസിന്റെ പ്രദേശിക ഘടകം മേധാവിയും ഐഎസിന് പണം സംഘടിപ്പിച്ചു നല്‍കിയയാളുമാണ് അറസ്റ്റിലായത്.
യാസിര്‍ നയീമത്തുള്ള ഹുസൈനി, മൊഹമ്മദ് അതാഹുള്ള റഹ്മാന് എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയത്. റഹ്മാന് മംഗള്‍പൂര്‍ സദേശിയാണ്. ഹുസൈനി ബന്ദ്ലാഗുഡ സ്വദേശിയും. ചെറുപ്പക്കാരെ ആകര്‍ഷിച്ച് ഐഎസില്‍ ചേര്‍ത്തിരുന്ന റഹ്മാനാണ് അവരെക്കൊണ്ട് അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് കൂറ് (ബയാ)പ്രഖ്യാപിപ്പിച്ചിരുന്നത്.
ഹൈദരാബാദ് മൊഡ്യൂളിലെ അമീറാണ് ഹുസൈനി. ഇരുവരും നിരവധി ഗൂഡാലോചനകളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഹൈദരാബാദിലെ ഐഎസ് ഘടകത്തിലെ അഞ്ചു പേരെ വന്‍സ്ഫോടകവസ്തു ശേഖരവുമായി എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിന്റെ മേധാവിയാണ് യാസിര്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ എട്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: