പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎമ്മുകാരന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. കുന്നരു കാരവനാട്ടെ സി.വി.ധനരാജ് (38) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ധനരാജിനെ കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ധന്‍രാജിന് പ്രദേശത്തെ ക്രിമിനല്‍സംഘവുമായി അടുത്ത ബന്ധമുണ്ട്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പകല്‍പോലും പ്രവേശിക്കാന്‍ സാധിക്കാത്ത സിപിഎം പാര്‍ട്ടി ഗ്രാമമായ കുന്നരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൈക്കിലെത്തി അക്രമം നടത്തിയെന്ന സിപിഎം ഭാഷ്യം സാമാന്യബുദ്ധിക്ക് പോലും നിരക്കാത്തതാണ്. ധനരാജ് കൊല്ലപ്പെട്ട് മിനുട്ടുകള്‍ക്കുള്ളിലാണ് ബിഎംഎസ് മേഖലാ സെക്രട്ടറി അന്നൂരിലെ സി.കെ.രാമചന്ദ്രനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്തെ മുപ്പതോളം വീടുകളും സിപിഎമ്മുകാര്‍ അക്രമിച്ച് നശിപ്പിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ സിപിഎം സംഘം ഏകപക്ഷീയമായി അക്രമം അഴിച്ച് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: