കണ്ണൂര്‍: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി എല്ലാ കാര്‍ഡുടമകളും 14 ന് മുമ്പായി കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും പേര്, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ വ്യക്തമായി എഴുതി ബന്ധപ്പെട്ട റേഷന്‍ കടകളില്‍ ഏല്‍പ്പിക്കണമെന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നേരത്തെ അപേക്ഷയോടൊപ്പം ചേര്‍ത്ത നമ്പറുകള്‍ അപൂര്‍ണവും അവ്യക്തവും ആയതിനാലും ചില നമ്പറുകള്‍ ചേര്ക്കാത്തതിനാലുമാണ് പുതുതായി വിവരങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: